Kerala
കൊച്ചി: നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിൽ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടിയ ഓൺലൈൻ മാധ്യമങ്ങൾക്കും യൂട്യൂബർമാർക്കുമെതിരെ വിമർശനവുമായി നടി രജിഷ വിജയൻ. കാഴ്ചക്കാരെയും ടിആർപി റേറ്റിംഗും കൂട്ടാനുള്ള നെട്ടോട്ടത്തിനിടയിൽ മാധ്യമങ്ങൾക്ക് അടിസ്ഥാനപരമായ മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടുവെന്ന് താരം ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഒരു ഇതിഹാസത്തിന്റെ നഷ്ടത്തിൽ ഞാൻ അങ്ങേയറ്റം ദുഃഖിതയാണ്. എന്നാൽ, മാധ്യമങ്ങളും കാമറകളും ദുഃഖിതരായ ആ കുടുംബത്തോട് കാണിക്കുന്ന അനാദരവും അല്പം പോലും സഹാനുഭൂതിയില്ലാത്ത പെരുമാറ്റവുമാണ് തന്നെ കൂടുതൽ വേദനിപ്പിക്കുന്നതെന്നും രജിഷ കുറിച്ചു.
സലിം കുമാറിന്റെ ഭൗതികശരീരം പറവൂരിലെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങുകൾക്കിടെയായിരുന്നു കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ചിലർ ദൃശ്യങ്ങൾ പകർത്താൻ തള്ളിക്കയറിയത്. മൊബൈൽ കാമറകളുമായി മുഖത്തേക്ക് ഇരച്ചുകയറിയവരോട് അല്പം പിന്നോട്ട് മാറി നിൽക്കാൻ മകൻ ചന്തു സലിം കുമാർ ആവശ്യപ്പെട്ടു
എന്നാൽ, കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാതെ കാമറ സംഘം ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു.
Movies
മലയാളത്തിന്റെ പ്രിയതാരം സലിം കുമാറിന്റെ വിയോഗത്തില്‍ നാട് വിങ്ങിപ്പൊട്ടുമ്പോള്‍ സംസ്കാര ചടങ്ങുകള്‍ക്കിടയില്‍ വ്യൂസിനും റേറ്റിംഗിനും വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടിയ പ്രവണതകള്‍ക്കെതിരെ കനത്ത പ്രതിഷേധം.
അച്ഛന്റെ ഭൗതികശരീരത്തിന് മുന്നില്‍ അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ കാമറക്കണ്ണുകള്‍ തിങ്ങിപ്പൊട്ടിയപ്പോള് മകന് ചന്തുവിന് പൊട്ടിത്തെറിക്കേണ്ടി വന്ന സാഹചര്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
സിവിക് സെന്‍സ് തീരെയില്ലാത്ത കൂട്ടങ്ങളായി മലയാളികള്‍ മാറിയോ എന്ന് ചോദിച്ചു പോകും. ഒരു മനുഷ്യന്റെ അവസാന യാത്ര പോലും കണ്ടന്റ് ആക്കി വില്‍ക്കാനുള്ള ശ്രമം. കണ്ണീരും ദുഃഖവും നിസഹായതയും കാമറയില്‍ പകര്‍ത്തി വ്യൂസ് നേടാന്‍ അനേകം പേരാണ് ഫോണും കാമറകളുമായി ഇടിച്ചു കയറിയത്.
സംസ്കാര ചടങ്ങള്ക്കിടെ യൂട്യൂബ് ചാനലുകാരും ജനങ്ങളും തിക്കിതിരക്കിയതോടെ ചന്തു രോഷത്തോടെ പ്രതികരിക്കുകയായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. മരണം പോലും കണ്ടന്റ് ആക്കി വില്‍ക്കുന്ന സംസ്കാരത്തിന് അവസാനമുണ്ടാകണം എന്നാണ് പലരുടെയും പ്രതികരണം.
വാര്‍ത്തകള്‍ക്കും വ്യൂസിനും വേണ്ടി മാത്രം മരണവീടുകളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടുന്ന ഉന്തും തള്ളും അതിരുകടക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കാന് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും കാമറകളുമായി തള്ളിക്കയറിയ മാധ്യമപ്രവര്‍ത്തകര്‍ കാരണം തങ്ങളുടെ കൃത്യനിര്‍വഹണം നടത്താന്‍ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.
ഏറ്റവും ദാരുണമായ സംഭവം ഉണ്ടായത് അച്ഛന്റെ ഭൗതിക ശരീരത്തിനടുത്ത് കുടുംബാംഗങ്ങള്‍ അന്ത്യചുംബനം നല്കാന് ഒരുങ്ങിയപ്പോഴാണ്. മകന് ചന്തുവിന് അച്ഛനരികില്‍ നില്ക്കാന് പോലും കഴിയാത്ത വിധം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാമറകളുമായി തിങ്ങിക്കൂടി.
ഒരു മകന്റെ ദുഃഖം പോലും മാനിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയപ്പോള്‍ മാന്യമായ അകലം പാലിക്കാന്‍ ചന്തു പലതവണ അഭ്യർഥിച്ചെങ്കിലും ആരും അത് കേട്ടതായി ഭാവിച്ചില്ല. ഒടുവില്‍, ഉള്ളുകലങ്ങിയ അവസ്ഥയില്‍ നിറകണ്ണുകളോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു, "നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? മാറിനില്‍ക്കെടാ' എന്ന് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
ഒരു മരണവീട്ടില്‍ പാലിക്കേണ്ട കുറഞ്ഞപക്ഷം മര്യാദ പോലും കാണിക്കാത്ത മാധ്യമങ്ങളോടുള്ള ഒരു മകന്റെ ആത്മാർഥമായ രോഷമായിരുന്നു അത്.
1997ല്‍ നടന് സുകുമാരന്‍ അന്തരിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയ ജനങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ട് ആര്‍പ്പുവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. അതൊരു മരണവീടാണെന്ന ബോധം പോലുമില്ലാതെ ജനക്കൂട്ടം പെരുമാറിയപ്പോള്‍, അന്ന് കുട്ടിയായിരുന്ന പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു, "എന്താ ഇവര്‍ ഇങ്ങനെ?' എന്ന്.
ഈ സംഭവം നടന്ന് 30 വര്‍ഷത്തോളമാകാന്‍ പോകുമ്പോഴും മലയാളിയുടെ "മരണവീട്ടിലെ മര്യാദകേടുകള്‍ക്ക്' യാതൊരു മാറ്റവുമില്ലെന്നാണ് സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടയിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. പണ്ട് ജനക്കൂട്ടമായിരുന്നെങ്കില് ഇന്നത് കൈയിലൊരു മൊബൈല്‍ ഫോണും മൈക്കുമായി ആരുടെയും സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണെന്ന് മാത്രം.
ആരൊക്കെ സംസ്കാര ചടങ്ങുകള്‍ക്കെത്തി, ഏതൊക്കെ സെലിബ്രിറ്റികള്‍ എത്തിയില്ല, ആരൊക്കെ കൂളിംഗ് ഗ്ലാസ് ധരിച്ചു എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു കൊണ്ടാണ് യൂട്യൂബ് ചാനലുകളില്‍ എത്തുന്ന വീഡിയോകളും. ആശുപത്രിയില്‍ നിന്നും സലിം കുമാറിന്റെ മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റുന്നത് മുതലുള്ള കാര്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കാഷ്വാലിറ്റിക്ക് മുന്നില്‍ വരെ കാമറകളുമായി കാത്തു നിന്നവരുമുണ്ട്.
സലിം കുമാറിന്റെ സംസ്കാര ചടങ്ങുകള്‍ ഫോണില്‍ പകര്‍ത്താന്‍ മാത്രമല്ല, പ്രമുഖര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും ചിലര്‍ എത്തിയിരുന്നു. നടന് ദിലീപിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധകനും സലിം കുമാറിന്റെ മരണ വീഡിയോയിലെ കണ്ടന്റ് ആണ്.
ഇതിനിടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെ ഷാള്‍ അണിയിക്കാന്‍ പോയ പാര്‍ട്ടി പ്രവര്‍ത്തകനും മറ്റൊരു കണ്ടന്റ് ആയി. മുഖ്യമന്ത്രി കടന്നു വരുന്നതിനിടെ പ്രവര്ത്തകന് ഷാള്‍ അണിയിക്കാന്‍ വന്നെങ്കിലും വി.ഡി അത് തട്ടിക്കളയുന്നതും വീഡിയോയില്‍ കാണാം.
കൂട്ടമായി തള്ളിക്കയറി വന്നവരോട് ദേഷ്യത്തോടെ മാറി നില്‍ക്കാനും മുഖ്യമന്ത്രി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ "സലിം കുമാറിനെ കാണാനെത്തിയ വി.ഡി. സതീശന് ചെയ്തത് കണ്ടോ?' എന്ന ക്യാപ്ഷനോടെ ഈ കണ്ടന്റ് ഓണ്‍ലൈനില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
Kerala
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം സലിം കുമാറിന്റെ വിയോഗത്തില്‍ നാട് വിങ്ങിപ്പൊട്ടുമ്പോള്‍, സംസ്കാര ചടങ്ങുകള്‍ക്കിടയില്‍ വ്യൂസിനും റേറ്റിംഗിനും വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടിയ പ്രവണതകള്‍ക്കെതിരെ കനത്ത പ്രതിഷേധം. അച്ഛന്റെ ഭൗതികശരീരത്തിന് മുന്നില്‍ അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ കാമറക്കണ്ണുകള്‍ തിങ്ങിപ്പൊട്ടിയപ്പോള് മകന് ചന്തുവിന് പൊട്ടിത്തെറിക്കേണ്ടി വന്ന സാഹചര്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
സിവിക് സെന്‍സ് തീരെയില്ലാത്ത കൂട്ടങ്ങളായി മലയാളികള്‍ മാറിയോ എന്ന് ചോദിച്ചു പോകും. ഒരു മനുഷ്യന്റെ അവസാന യാത്ര പോലും കണ്ടന്റ് ആക്കി വില്‍ക്കാനുള്ള ശ്രമം. കണ്ണീരും ദുഃഖവും നിസഹായതയും കാമറയില്‍ പകര്‍ത്തി വ്യൂസ് നേടാന്‍ അനേകം പേരാണ് ഫോണും കാമറകളുമായി ഇടിച്ചു കയറിയത്.
സംസ്കാര ചടങ്ങള്ക്കിടെ യൂട്യൂബ് ചാനലുകാരും ജനങ്ങളും തിക്കിതിരക്കിയതോടെ ചന്തു രോഷത്തോടെ പ്രതികരിക്കുകയായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. മരണം പോലും കണ്ടന്റ് ആക്കി വില്‍ക്കുന്ന സംസ്കാരത്തിന് അവസാനമുണ്ടാകണം എന്നാണ് പലരുടെയും പ്രതികരണം.
വാര്‍ത്തകള്‍ക്കും വ്യൂസിനും വേണ്ടി മാത്രം മരണവീടുകളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടുന്ന ഉന്തും തള്ളും അതിരുകടക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കാന് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും കാമറകളുമായി തള്ളിക്കയറിയ മാധ്യമപ്രവര്‍ത്തകര്‍ കാരണം തങ്ങളുടെ കൃത്യനിര്‍വഹണം നടത്താന്‍ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.
ഏറ്റവും ദാരുണമായ സംഭവം ഉണ്ടായത് അച്ഛന്റെ ഭൗതിക ശരീരത്തിനടുത്ത് കുടുംബാംഗങ്ങള്‍ അന്ത്യചുംബനം നല്കാന് ഒരുങ്ങിയപ്പോഴാണ്. മകന് ചന്തുവിന് അച്ഛനരികില്‍ നില്ക്കാന് പോലും കഴിയാത്ത വിധം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാമറകളുമായി തിങ്ങിക്കൂടി.
ഒരു മകന്റെ ദുഃഖം പോലും മാനിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയപ്പോള്‍ മാന്യമായ അകലം പാലിക്കാന്‍ ചന്തു പലതവണ അഭ്യർഥിച്ചെങ്കിലും ആരും അത് കേട്ടതായി ഭാവിച്ചില്ല. ഒടുവില്‍, ഉള്ളുകലങ്ങിയ അവസ്ഥയില്‍ നിറകണ്ണുകളോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു, "നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? മാറിനില്‍ക്കെടാ' എന്ന് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
ഒരു മരണവീട്ടില്‍ പാലിക്കേണ്ട കുറഞ്ഞപക്ഷം മര്യാദ പോലും കാണിക്കാത്ത മാധ്യമങ്ങളോടുള്ള ഒരു മകന്റെ ആത്മാർഥമായ രോഷമായിരുന്നു അത്. 1997ല്‍ നടന് സുകുമാരന്‍ അന്തരിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയ ജനങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ട് ആര്‍പ്പുവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. അതൊരു മരണവീടാണെന്ന ബോധം പോലുമില്ലാതെ ജനക്കൂട്ടം പെരുമാറിയപ്പോള്‍, അന്ന് കുട്ടിയായിരുന്ന പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു, "എന്താ ഇവര്‍ ഇങ്ങനെ?' എന്ന്.
ഈ സംഭവം നടന്ന് 30 വര്‍ഷത്തോളമാകാന്‍ പോകുമ്പോഴും മലയാളിയുടെ "മരണവീട്ടിലെ മര്യാദകേടുകള്‍ക്ക്' യാതൊരു മാറ്റവുമില്ലെന്നാണ് സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടയിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. പണ്ട് ജനക്കൂട്ടമായിരുന്നെങ്കില് ഇന്നത് കൈയിലൊരു മൊബൈല്‍ ഫോണും മൈക്കുമായി ആരുടെയും സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണെന്ന് മാത്രം.
ആരൊക്കെ സംസ്കാര ചടങ്ങുകള്‍ക്കെത്തി, ഏതൊക്കെ സെലിബ്രിറ്റികള്‍ എത്തിയില്ല, ആരൊക്കെ കൂളിംഗ് ഗ്ലാസ് ധരിച്ചു എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു കൊണ്ടാണ് യൂട്യൂബ് ചാനലുകളില്‍ എത്തുന്ന വീഡിയോകളും. ആശുപത്രിയില്‍ നിന്നും സലിം കുമാറിന്റെ മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റുന്നത് മുതലുള്ള കാര്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കാഷ്വാലിറ്റിക്ക് മുന്നില്‍ വരെ കാമറകളുമായി കാത്തു നിന്നവരുമുണ്ട്.
സലിം കുമാറിന്റെ സംസ്കാര ചടങ്ങുകള്‍ ഫോണില്‍ പകര്‍ത്താന്‍ മാത്രമല്ല, പ്രമുഖര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും ചിലര്‍ എത്തിയിരുന്നു. നടന് ദിലീപിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധകനും സലിം കുമാറിന്റെ മരണ വീഡിയോയിലെ കണ്ടന്റ് ആണ്.
ഇതിനിടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെ ഷാള്‍ അണിയിക്കാന്‍ പോയ പാര്‍ട്ടി പ്രവര്‍ത്തകനും മറ്റൊരു കണ്ടന്റ് ആയി. മുഖ്യമന്ത്രി കടന്നു വരുന്നതിനിടെ പ്രവര്ത്തകന് ഷാള്‍ അണിയിക്കാന്‍ വന്നെങ്കിലും വി.ഡി അത് തട്ടിക്കളയുന്നതും വീഡിയോയില്‍ കാണാം.
കൂട്ടമായി തള്ളിക്കയറി വന്നവരോട് ദേഷ്യത്തോടെ മാറി നില്‍ക്കാനും മുഖ്യമന്ത്രി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ "സലിം കുമാറിനെ കാണാനെത്തിയ വി.ഡി. സതീശന് ചെയ്തത് കണ്ടോ?' എന്ന ക്യാപ്ഷനോടെ ഈ കണ്ടന്റ് ഓണ്‍ലൈനില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
Movies
സലിം കുമാറിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിനെ ആക്ഷേപിച്ചവർക്ക് രൂക്ഷ മറുപടിയുമായി നടൻ ജോയ് മാത്യു. സലിം കുമാറിന്റെ രാഷ്ട്രീയത്തെ മുൻനിർത്തിയാണ് താരത്തിന്റെ മരണത്തിൽ അശ്ലീല കമന്റുകളുമായി ചിലരെത്തിയത്.
ഈ വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കുന്നത് അപരിഷ്കൃത സംഘങ്ങളാണെന്നു തുറന്നു പറഞ്ഞ ജോയ് മാത്യു ഇത്തരം സംഘങ്ങളോട് ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ എന്ന് ആവശ്യപ്പെടാൻ ശേഷിയുള്ള ഒരു നേതാവ് പോലും പാർട്ടിയിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്നും ജോയ് മാത്യു തുറന്നടിച്ചു.
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം
''സലിംകുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത് സംസ്കാരം തൊട്ടു തീണ്ടാത്ത രാഷ്ട്രീയ തിമിരം ബാധിച്ച വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ്.
സലിം കുമാർ ഒരു കോൺഗ്രസുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നത്.
സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാർട്ടി നേതാക്കളുടെ മോന്തായമോ പാർട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബർ പോരാളികൾ (കോമാളികൾ ആണ് ശരിയായ പദം )എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവ നർത്തകർ.
‘മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം’ (ചിരിക്കരുത്) വരുമെന്ന് പറഞ്ഞ മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത്? ഇതല്ല നമ്മുടെ സംസ്കാരം, ഒരു മൃതശരീരത്തോട് - തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത -ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ /സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ളീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തിൽ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത്. (മരണോത്സവ നർത്തകരുടെ ചില എഫ്.ബി/ ഇൻസ്റ്റ പോസ്റ്റുകൾ സാമ്പിൾ ആയി ചേർത്തിട്ടുണ്ട്;അടിമകൾ ആഹ്ലാദിക്കട്ടെ!)''.
Movies
സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ തള്ളിക്കയറിയ യുട്യൂബേഴ്സിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രജീഷ വിജയൻ.
കാഴ്ചക്കാരെയും ടിആർപിയും കൂട്ടാനുള്ള തിരക്കിൽ മനുഷ്യത്വം നഷ്ടപ്പെട്ടെന്നാണ് രജീഷ പറയുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘ഒരു ഇതിഹാസത്തിന്റെ നഷ്ടത്തിൽ അങ്ങേയറ്റം ദുഃഖിതയാണ്. മാധ്യമങ്ങളും കാമറകളും ദുഃഖിതരായ കുടുംബത്തോട് കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് കൂടുതൽ വേദനിപ്പിക്കുന്നത്! കാഴ്ചക്കാരെയും ടി.ആർ.പി.യും കൂട്ടാനുള്ള തിരക്കിൽ, യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടു,’ രജീഷ കുറിച്ചു.
സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയിൽ നിന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങിനിടെയാണ് ഔചിത്യമില്ലാതെ ചില യുട്യൂബ് ചാനലുകൾ പെരുമാറിയത്.
മൊബൈൽ ക്യാമറകളുമായി നിന്നവരോട് പിന്നോട്ട് അൽപം മാറി നിൽക്കാൻ ചന്തു സലിംകുമാർ ആവശ്യപ്പെട്ടു. എന്നാൽ, അതു ഗൗനിക്കാതെ മൊബൈൽ ക്യാമറ സംഘം ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു രൂക്ഷമായ രീതിയിൽ പ്രതികരിക്കുകയായിരുന്നു.
NRI
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
Movies
തന്റെ 55-ാം പിറന്നാളിന് നടൻ സലിം കുമാർ പങ്കുവച്ചൊരു കുറിപ്പ് ഇപ്പോൾ നൊമ്പരപ്പെടുത്തുന്നു. ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുവെന്നും തന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണു തുടങ്ങിയെന്നും കുറിച്ച ആ വരികളിലെ വേദന ഇന്ന് നെഞ്ചുലയ്ക്കുന്നതാണ്.
സലിം കുമാറിന്റെ ആ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു: ‘ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി.
ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം, അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി.
അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം. സ്നേഹപൂർവ്വം, നിങ്ങളുടെ സലിംകുമാർ.’
ഈ കുറിപ്പിലെ ഓരോ വരികളും അത്രയേറെ അർഥപൂർണമായിരുന്നു. തന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് സലിം കുമാറിന് തന്നെ തോന്നിയതുപോലെയായിരുന്നു ആ വരികൾ.
Movies
സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ തള്ളിക്കയറിയ യുട്യൂബേഴ്സിനോട് പൊട്ടിത്തെറിച്ച മകൻ ചന്തുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇപ്പോഴിതാ കുടുംബാംഗങ്ങളെപ്പോലും അസ്വസ്ഥരാക്കിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സുപ്രിയ മേനോൻ.
ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെയായിരുന്നു ഇക്കൂട്ടരെന്നും ഇത് പത്രപ്രവർത്തനമല്ല, അശ്ലീലവും അസഭ്യവും നിറഞ്ഞ അതിക്രമമാണെന്നും സുപ്രിയ പറയുന്നു.
‘‘വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം.
എന്നാൽ ഇവിടെ വീണ്ടും കാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ തിരക്കുകൂട്ടുന്നു, ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ.
കുറച്ച് സ്ഥലം ലഭിക്കാൻ മകൻ നിലവിളിക്കുന്നു, അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു, ഒന്നു സമാധാനത്തോടെ കരയാൻ.. നാം എന്തായിത്തീർന്നിരിക്കുന്നു?
തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തി, എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്.
സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇതൊരു പത്രപ്രവർത്തനമല്ല, ഇത് പ്രദർശനപരതയാണ്! വികാരഭരിതവും അനാവശ്യവുമാണ്.’’സുപ്രിയയുടെ വാക്കുകൾ.
സലിം കുമാറിന്റെ സംസ്കാരചടങ്ങുകൾ വീട്ടിൽ നടക്കുന്നതിനിടെയാണ് ചന്തു യുട്യൂബേഴ്സിനോട് പൊട്ടിത്തെറിച്ചത്. പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ആരും അനുസരിക്കാതെ വന്നതോടെയാണ് ചന്തുവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
എന്താണ് നിങ്ങൾക്ക് വേണ്ടതെന്നും എല്ലാരും കുറച്ച് മാറി നിൽക്കാനല്ലെ പറഞ്ഞത് എന്ന് ചന്തു രോഷത്തോടെ അലറി.
Movies
സലിംകുമാറിന്റെ വിയോഗം മലയാളസിനിമയുടെ മാത്രം നഷ്ടമല്ലെന്നു സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്.
ഇന്ത്യന്‍ സിനിമയുടെ മഹത്തരമായ ഇടങ്ങളിലേക്ക് മലയാളസിനിമയെ അഭിമാനത്തോടുകൂടി ഉയര്‍ത്തിയ കലാകാരന്മാരില് ഒരാളാണ് അദ്ദേഹം.
അവസാനകാലം വരെയും തന്റെ നിലപാടുകള്‍ ഉറക്കെ പറഞ്ഞിരുന്ന രാഷ്ട്രീയബോധ്യമുള്ള കലാകാരനായിരുന്നു അദ്ദേഹം.
മലയാളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു.
ഹാസ്യനടന് എന്നനിലയില്‍ തിളങ്ങി പിന്നീട് സ്വഭാവവേഷങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രതിഭ ഇന്ത്യന്‍ സിനിമ അടയാളപ്പെടുത്തി-പി.സി. വിഷ്ണുനാഥ് പറഞ്ഞു
Movies
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു സലിംകുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
ദുഖത്തിന്റെ ഈ വേളയിൽ തന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടുമൊപ്പമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
സലിംകുമാറിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മലയാള സിനിമയിലെ അതികായനായിരുന്നു സലിംകുമാറെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Kerala
പറവൂര്‍: മലയാളികളെ മനസുനിറയെ ചിരിപ്പിക്കുകയും വൈകാരിക ഭാവങ്ങളോടെ കരയിപ്പിക്കുകയും ചെയ്തു കടന്നുപോയ നടന് സലിംകുമാറിന് യാത്രാമൊഴി. രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക മേഖലകളില്‍നിന്നുള്ള ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പറവൂരിലേക്ക് ഒഴുകിയെത്തി.
ഇന്നലെ രാവിലെ ഒമ്പതരയോടെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ എത്തിച്ചപ്പോള്‍ പ്രിയപ്പെട്ട താരത്തെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പലരും വിതുമ്പിക്കരഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു. മൃതദേഹത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് റീത്ത് സമര്‍പ്പിച്ചു.
സലിംകുമാറിന്റെ മക്കളായ ചന്തുവിനെയും ആരോമലിനെയും ചേര്‍ത്തുപിടിച്ച അദ്ദേഹം സലിംകുമാറിന്റെ ഭാര്യ സുനിതയെയും ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്കിനെത്തുടർന്ന് രണ്ടോടെയാണു കൊണ്ടുപോയത്.
ചിറ്റാറ്റുകരയിലുള്ള ലാഫിംഗ് വില്ലയില്‍ മൃതദേഹം എത്തിച്ചപ്പോള്‍ കോരിച്ചൊരിയുന്ന മഴയിലും അവിടെയും ആയിരങ്ങളാണ് കാത്തുനിന്നത്. മൂന്നോടെ മൃതദേഹം ചിതയിലേക്കെടുത്തു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതാചാരപ്രകാരമുള്ള ചടങ്ങുകൾ ഒഴിവാക്കി. മക്കളായ ചന്തുവും ആരോമലും ചേര്‍ന്ന് ചിതയ്ക്കു തീകൊളുത്തി.
Kerala
പറവൂർ: തങ്ങളുടെ പ്രിയ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ , സിനിമാരംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി വിവിധ തുറകളിൽപ്പെട്ടവർ അവസാനമായി ഒരുനോക്കു കാണാൻ മൃതദേഹം പൊതുദർശനത്തിനു വച്ച പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ എത്തി.
ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകി പ്രേക്ഷകമനസുകളിൽ ഇടം നേടിയ, സ്വന്തം നിലപാടുകളുള്ള കലാകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു സലിംകുമാർ. മികച്ച നടനുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ നേടിയപ്പോഴും ആ തനി നാട്ടുംപുറത്തുകാരന്‍ ഭാവഭേദങ്ങൾ ഉണ്ടായില്ല. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ നേർക്കാഴ്ചയാണ് ഇന്നലെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ കാണാനായത്.
കനത്ത മഴ വകവയ്ക്കാതെ സഹപ്രവർത്തകരും നേതാക്കളും ആരാധകരും ഒഴുകിയെത്തിയതോടെ ടൗൺഹാളും പരിസരവും നിറഞ്ഞു. അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ക്യൂ ടൗൺഹാളിനുപുറത്ത് റോഡിൽ അര കിലോമീറ്ററിലധികം നീണ്ടു. ടൗൺഹാളിൽ ജനങ്ങളെയും റോഡിൽ വാഹനങ്ങളും നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു.
ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം ഭൗതികദേഹം ചിറ്റാറ്റുകരയിലെ അദ്ദേഹത്തിന്റെ വീടായ ലാഫിംഗ് വില്ലയിൽ എത്തിച്ചു. രാവിലെ മുതൽതന്നെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ കാത്തുനിൽപ്പുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കൾ സലിംകുമാറുമായുള്ള സ്വകാര്യനിമിഷങ്ങൾ അയവിറക്കി.
സിനിമാലോകത്തെ ഉറ്റചങ്ങാതിമാർ വീട്ടിലെത്തി ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ എന്നിവരെ ആശ്വസിപ്പിച്ചു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതചടങ്ങുകൾ ഇല്ലാതെ ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പിൽ സംസ്കാരം നടത്തിയത്.
Kerala
കൊച്ചി: സലിംകുമാറിന്റെ വിയോഗം മലയാളസിനിമയുടെ മാത്രം നഷ്ടമല്ലെന്നു സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. ഇന്ത്യന്‍ സിനിമയുടെ മഹത്തരമായ ഇടങ്ങളിലേക്ക് മലയാളസിനിമയെ അഭിമാനത്തോടുകൂടി ഉയര്‍ത്തിയ കലാകാരന്മാരില് ഒരാളാണ് അദ്ദേഹം.
അവസാനകാലം വരെയും തന്റെ നിലപാടുകള്‍ ഉറക്കെ പറഞ്ഞിരുന്ന രാഷ്ട്രീയബോധ്യമുള്ള കലാകാരനായിരുന്നു അദ്ദേഹം. മലയാളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു.
ഹാസ്യനടന് എന്നനിലയില്‍ തിളങ്ങി പിന്നീട് സ്വഭാവവേഷങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രതിഭ ഇന്ത്യന്‍ സിനിമ അടയാളപ്പെടുത്തി-പി.സി. വിഷ്ണുനാഥ് പറഞ്ഞു.
Kerala
കൊച്ചി: ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളമനസിനെ സ്വാധീനിച്ച അതുല്യവ്യക്തിത്വമാണു സലിംകുമാറെന്ന് മന്ത്രി ടി. സിദ്ദിഖ്. വേഷം ഏതായാലും അനായാസം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് മലയാളക്കര പലതവണ കണ്ടറിഞ്ഞിട്ടുണ്ട്. കലയ്ക്കപ്പുറം സാമൂഹിക വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയനിലപാടുകള്‍ തുറന്നുപറയാന്‍ മടി കാണിച്ചിരുന്നില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
Kerala
കൊച്ചി: കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനേയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെകൂടി പേരായിരുന്നു സലിംകുമാറെന്ന് കെ.സി. വേണുഗോപാല്‍ എംപി. അദ്ദേഹവുമായി വ്യക്തിപരമായി ഹൃദയബന്ധമുണ്ടായിരുന്നു.
നിയമസഭാതെരഞ്ഞെടുപ്പു കാലത്തും ഓടിനടന്ന് കോണ്‍ഗ്രസിനായി പ്രചാരണം നടത്തി. സലീമിന്റെ തമാശകള്പ്പോലെ ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് പ്രണാമം-വേണുഗോപാല്‍ അനുശോചിച്ചു.
Kerala
കൊച്ചി: ഹാസ്യകഥാപാത്രങ്ങളിലൂടെയും ഗൗരവമേറിയ വേഷങ്ങളിലൂടെയും മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരനായിരുന്നു സലിംകുമാറെന്ന് കോണ്‍ഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി.
സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളും വികാരങ്ങളും വെള്ളിത്തിരയില്‍ അതുല്യമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പൊതുസമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തികൂടിയായിരുന്നു സലിംകുമാര്‍.
അദ്ദേഹത്തിന്റെ വേര്‍പാട് കലാ-സാംസ്കാരിക രംഗത്തിനും മലയാള സമൂഹത്തിനും തീരാനഷ്ടമാണെന്നും കൊടിക്കുന്നില്‍ സുരേഷ് അനുസ്മരിച്ചു.
Editorial
ചാർലി ചാപ്ലിന്റെ നർമങ്ങളിൽ ചിലയിടത്ത് മുള്ളുകളുണ്ടായിരുന്നു; ചിരിക്കുന്നതിനിടെ പ്രേക്ഷകന്റെ കണ്ണുനിറയാനും അധികാരികളോടുള്ള രോഷത്താൽ ഇടയ്ക്കു ചിരി നിർത്താനും അതിടയാക്കി. സലിം കുമാർ പക്ഷേ, ചിരിപ്പിച്ചു കൊല്ലുകയായിരുന്നു. കരയിക്കാനും രോഷാകുലരാക്കാനും കറുത്ത ഫലിതങ്ങൾ പറയാനും അദ്ദേഹം മറ്റൊരു രംഗമോ മറ്റൊരു സിനിമയോ തെരഞ്ഞെടുത്തു. ആദാമിന്റെ മകൻ അബുവും കറുത്ത ജൂതനുമൊക്കെ സലിംകുമാറിന്റെ മറുവശമായിരുന്നു.
അത്തറു കച്ചവടക്കാരനായ അബുവിനെയും കറുത്ത ജൂതനായ ആരോൺ ഇല്യാഹുവിനെയും ചുമന്നുകൊണ്ട് എത്രയോ കാഴ്ചക്കാരാണ് കണ്ണു തുടച്ച് തിയറ്ററിനു പുറത്തേക്കിറങ്ങിറങ്ങിയിട്ടുള്ളത്. ട്രോളുകളുടെയും ആക്ഷേപഹാസ്യത്തിന്റെയും പൂർണതയ്ക്ക് ഉപയോഗിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ തമാശകൾ സിനിമയ്ക്കു പുറത്തേക്കു വളർന്ന് കേരളത്തെ വലയം ചെയ്തിട്ടുമുണ്ട്. ഒടുവിലിതാ ‘ചിരിപ്പിച്ചു കൊന്നവന്റെ’ മൃതദേഹത്തിനു മുന്നിൽ ‘ചിരിച്ചു മരിച്ച’ കേരളം ആദരവോടെ നിൽപ്പായി. പ്രിയ സലിംകുമാർ, ആദരാഞ്ജലികൾ!
ശനിയാഴ്ച രാത്രിയിൽ മരിക്കുന്പോൾ നടൻ സലിംകുമാറിന് 56 വയസായിരുന്നു. എറണാകുളം വടക്കൻ പറവൂരിലെ വീടിന്റെ പേരുപോലും ചിരിയുടെ വിലാസമായി; ലാഫിംഗ് വില്ല. പേരു കേട്ടാൽ മതം തിരിച്ചറിയാതിരിക്കാനാണ് അച്ഛൻ ഗംഗാധരൻ ഇളയ മകന് സലിം എന്നു പേരിട്ടത്. അധ്യാപികയുടെ നിർബന്ധത്തിനു വഴങ്ങി കുമാർ എന്നുകൂടി ചേർത്തെങ്കിലും സലിമാണോ കുമാറാണോ എന്നതിനു പകരം നടനാണോ എന്നു മാത്രമാണ് കേരളം അന്വേഷിച്ചത്. മിമിക്രിയിലായിരുന്നു തുടക്കം. എംജി സർവകലാ കലോത്സവത്തിൽ മൂന്നു തവണ തുടർച്ചയായി ഒന്നാം സ്ഥാനം നേടി. കൊച്ചിൻ കലാഭവനിലും സാഗറിലും മികവ് തെളിയിച്ചു.
‘ഇഷ്ടമാണ് നൂറു വട്ടം’ ആദ്യ സിനിമയായി. 2000ൽ ഇറങ്ങിയ ‘തെങ്കാശിപ്പട്ടണം’ സൂപ്പർഹിറ്റായി. പിന്നീട് സിഐഡി മൂസ, മായാവി, മീശമാധവൻ... തുടങ്ങി മൂന്നൂറോളം ചിത്രങ്ങൾ! മൂന്നു തമിഴ് സിനിമകളിലും ഒരു ഒഡിയ സിനിമയിലും അഭിനയിച്ചു. പക്ഷേ, പ്രേക്ഷകനെ ചിരിക്കാൻ പോയിട്ട് ഇരുന്നിടത്തുനിന്ന് അനങ്ങാതാക്കിക്കളഞ്ഞു, ‘ആദാമിന്റെ മകൻ അബു’, ‘കറുത്ത ജൂതൻ’ എന്നീ സിനിമകൾ. ആദാമിന്റെ മകനിലെ അഭിനയത്തിന് സലിം കുമാറിനു മികച്ച നടനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ഹാസ്യനടനുള്ളതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ വീണ്ടും അദ്ദേഹത്തെ തേടിയെത്തി.
‘കറുത്ത ജൂതൻ’ ഉൾപ്പെടെ നാലു സിനിമകൾ സംവിധാനം ചെയ്തു. മൂന്നു പതിറ്റാണ്ട് മലയാളസിനിമയിൽ സജീവമായിരുന്ന സലിംകുമാറിന്റെ ചിരി തന്നെ മലയാളിയെ ചിരിപ്പിക്കാൻ പോന്ന തമാശയായിരുന്നു. അദ്ദേഹത്തിന്റെ സിനിമയും സമൂഹമാധ്യമങ്ങളിലേക്കു പകർത്തപ്പെട്ട രംഗങ്ങളും ഇനിയും മലയാളിയെ വിടില്ല.
സിനിമയിൽനിന്നു സമൂഹമാധ്യമങ്ങളിലേക്കും അവിടെനിന്നു മലയാളിയുടെ ജീവിതത്തിലേക്കും ഓടിക്കയറിയ നിരവധി സംഭാഷണങ്ങൾ സലിംകുമാറിനെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. “കാണാന്‍ വലിയ ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ”, “ഐ ആം ദ സോറി അളിയാ... ഐ ആം ദ സോറി”, “എനിക്ക് ഭ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം പ്രാന്തായി പോയതാണോ”, “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍”, “റേഷന്‍കട മറന്ന് മണ്ണെണ്ണ വാങ്ങണോ” ... തുടങ്ങിയ എത്രയോ ഡയലോഗുകളാണ് മലയാളി എടുത്തു പെരുമാറിക്കൊണ്ടിരിക്കുന്നത്.
ചിരിപ്പിച്ചതു മാത്രമല്ല, അവഗണിക്കപ്പെട്ട മനുഷ്യരുടെ ചിന്തകളെ നമ്മുടേതാക്കി മാറ്റിയതിലും സലിംകുമാർ മികവ് കാട്ടി. അദ്ദേഹംതന്നെ രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ച് അഭിനയിച്ച ‘കറുത്ത ജൂതൻ’ പറയുന്നുണ്ട്: “കമ്യൂണിസ്റ്റാണെങ്കില്‍ അവന് കാള്‍ മാർക്സോ, ശാസ്ത്രജ്ഞനാണെങ്കില്‍ ഐൻസ്റ്റീനോ ആയിരിക്കുമെങ്കിലും കറുത്ത ജൂതന് ഇതൊന്നും ബാധകമായിരുന്നില്ല. ചരിത്രത്തിലും ജീവിതത്തിലും കറുത്തവനെന്നും കറുത്തവന് തന്നെയായിരുന്നു. ഉയിർപ്പുകളില്ലാത്ത കല്ലറകൾ തേടി അലയുന്നവനാണ് കറുത്ത ജൂതൻ.”
ജാഡയോ കാപട്യമോ സലിംകുമാറിനില്ലായിരുന്നു. തനൊരു കോൺഗ്രസുകാരനാണെന്നു തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും സംഭാഷണങ്ങളും തമാശകൾക്കൊപ്പം ചിന്തകളും പ്രകാശിപ്പിച്ചു. “ആരോ എഴുതിയ തിരക്കഥ പോലെയാണ് ജീവിതം. എന്തൊക്കെ അവാർഡ് വാങ്ങിയാലും ശരി, ജീവിതം ഒരു ഐസിയുവിൽ തീരാവുന്നതേയുള്ളൂ...” ഈ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലുക മാത്രമല്ല, ജീവിക്കേണ്ടതെങ്ങനെയെന്നു ചിന്തിപ്പിക്കുകയും ചെയ്യുന്നു. വിട!
National
ന്യൂഡൽഹി: സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നരേന്ദ്രമോദിയും രാഹുൽഗാന്ധിയും. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടേയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടേയും സലിംകുമാർ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മലയാളത്തിലായിരുന്നു അനുശോചനക്കുറിപ്പ്. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും സലിംകുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. സലിംകുമാർ ജി മലയാള സിനിമാരംഗത്തെ ഒരു ഇതിഹാസമായിരുന്നു. ദേശീയ അവാർഡ് ജേതാവായ അദ്ദേഹം ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കുകയും അഭിനയത്തിലെ ഗാംഭീര്യംകൊണ്ട് നമ്മെ സ്പർശിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അഗാധമായ അനുശോചനം. ദുഃഖത്തിന്റെ ഈ വേളയിൽ ഞാൻ അവരോടൊപ്പം നിൽക്കുന്നുവെന്നും രാഹുൽ കുറിച്ചു.
Movies
കൊച്ചി: നടൻ സലിംകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി, രമേശ് പിഷാരടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്കാര ചടങ്ങുകൾ നടന്നത്. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, നവ്യനായർ എന്നിവരെല്ലാം സലിം കുമാറിന് അന്തിമോപചാരമർപ്പിക്കാൻ പറവൂരിലെ ടൗൺ ഹാളിലെത്തി. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് ഭൗതികശരീരം ആംബുലൻസിലേക്ക് കയറ്റിയത്. മൃതദേഹം അദ്ദേഹത്തിന്റെ വീടായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചപ്പോഴും പ്രിയ നടനെ ഒരു നോക്ക് കാണാനായി നിരവധി പേരാണ് എത്തിയത്.
Kerala
കൊച്ചി: നടൻ സലിംകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി, രമേശ് പിഷാരടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്കാര ചടങ്ങുകൾ നടന്നത്. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, നവ്യനായർ എന്നിവരെല്ലാം സലിം കുമാറിന് അന്തിമോപചാരമർപ്പിക്കാൻ പറവൂരിലെ ടൗൺ ഹാളിലെത്തി. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് ഭൗതികശരീരം ആംബുലൻസിലേക്ക് കയറ്റിയത്. മൃതദേഹം അദ്ദേഹത്തിന്റെ വീടായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചപ്പോഴും പ്രിയ നടനെ ഒരു നോക്ക് കാണാനായി നിരവധി പേരാണ് എത്തിയത്.
Kerala
കൊച്ചി: അന്തരിച്ച പ്രിയ നടൻ സലിം കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പറവൂർ ടൗൺ ഹാളിലെത്തിയ നടി നവ്യാ നായരുടെ വാക്കുകൾ സിനിമാ ലോകത്തെയും ആരാധകരെയും ഈറനണിയിക്കുന്നു. കനത്ത മഴയെ സാക്ഷി നിർത്തി, തങ്ങൾ ഒരുമിച്ച് അഭിനയിച്ച 'മഴത്തുള്ളിക്കിലുക്കം' എന്ന ചിത്രത്തിലെ ഒരു പ്രശസ്തമായ ഡയലോഗ് ഓർമിച്ചുകൊണ്ടാണ് നവ്യ തന്റെ പ്രിയപ്പെട്ട സലിമേട്ടന് വിട നൽകിയത്.
"വളരെ വേഗത്തിലാണ് അദ്ദേഹത്തിന്റെ ഈ വിയോഗം. ഇങ്ങോട്ട് വരുന്ന വഴിയിലുടനീളം കനത്ത മഴയായിരുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച മഴത്തുള്ളിക്കിലുക്കം എന്ന സിനിമയിൽ അവസാനമായി ഒരു ഡയലോഗുണ്ട്—'ആത്മാവിന്റെ സന്തോഷമാണ് മഴ' എന്നത്. ഇങ്ങോട്ട് വരുമ്പോൾ മനസിൽ മുഴുവൻ ആ വരികളായിരുന്നു," നവ്യാ നായർ നിറകണ്ണുകളോടെ പറഞ്ഞു.
എറണാകുളം അമൃത ആശുപത്രിയിൽ ന്യൂമോണിയ ബാധയെ തുടർന്ന് അന്തരിച്ച സലിം കുമാറിന്റെ ഭൗതികശരീരം രാവിലെ 9 മണി മുതൽ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നവ്യാ നായർക്ക് പുറമേ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, സംവിധായകൻ കമൽ തുടങ്ങി രാഷ്ട്രീയ-സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പ്രിയ നടന് അവസാനമായി ആദരവർപ്പിക്കാൻ എത്തിച്ചേർന്നു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മറ്റ് മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി, ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പറവൂരിലെ സ്വന്തം വീട്ടു വളപ്പിൽ സംസ്കാരം നടക്കും.
Kerala
കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ, തന്റെ 'സലിം കുമാർ' എന്ന വേറിട്ട പേരിന് പിന്നിലെ രസകരമായ ചരിത്രം അദ്ദേഹം മുൻപ് ഒരു അഭിമുഖത്തിൽ പങ്കുവെച്ച കാര്യങ്ങൾ വീണ്ടും ചർച്ചയാകുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഹിന്ദുവായ തനിക്ക് എങ്ങനെയാണ് ഒരു മുസ്ലിം പേര് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
സഹോദരൻ അയ്യപ്പന്റെ സാമൂഹിക പരിഷ്കരണ പോരാട്ടങ്ങളിൽ ആകൃഷ്ടരായ അന്നത്തെ ഈഴവ കുടുംബങ്ങൾ, തങ്ങളുടെ മക്കളുടെ ജാതി തിരിച്ചറിയാൻ കഴിയാത്ത വിധം സലിം, നൗഷാദ് തുടങ്ങിയ പേരുകൾ ഇടാറുണ്ടായിരുന്നു എന്ന് അദ്ദേഹം ഓർത്തെടുത്തു. അങ്ങനെയാണ് അദ്ദേഹത്തിന് 'സലിം' എന്ന പേര് ലഭിക്കുന്നത്.
ജാതി ചിന്തകൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് അച്ഛൻ 'സലിം' എന്ന് പേരിട്ടത്. ചിറ്റാറ്റുപുഴ എൽപി സ്കൂളിൽ ചേർക്കാൻ ചെന്നപ്പോൾ 'സലിം' എന്നത് മുസ്ലിം പേരാണല്ലോ എന്ന് അധ്യാപകൻ അച്ഛനോട് ചോദിച്ചു. തുടർന്ന് അച്ഛൻ അതിനൊപ്പം 'കുമാർ' എന്ന് കൂടി ചേർക്കുകയായിരുന്നു.
"അങ്ങനെ അഞ്ചാം ക്ലാസ് വരെ മുസ്ലിം ആയിരുന്ന ഞാൻ, അത് കഴിഞ്ഞ് 'കുമാർ' വന്നതോടെ വിശാല ഹിന്ദുവായി" എന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞു.
Movies
കൊച്ചി: നടനും സംവിധായകനുമായ സലിം കുമാറിന്റെ വിടവാങ്ങലിലുള്ള വേദന പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എല്ലാ വിടവാങ്ങലുകളും വേദനയാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
സലിം കുമാറിന്റെ ഭൗതിക ശരീരത്തിന് ആദരമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. വര്‍ഷങ്ങളായി സൂക്ഷിക്കുന്ന ഈ ബന്ധം അറ്റുപോകുന്നത് വലിയ വേദനയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ചിരിക്ക് വേറിട്ട ഭാവം കൊണ്ടുവന്നയാളാണ് സലിം കുമാർ. സലീമിന്റെ രാഷ്ട്രീയമായി ചേര്‍ന്ന് പോകുന്നതായിരുന്നില്ല തന്റെ രാഷ്ട്രീയം. എന്നാല്‍ അതിലുമപ്പുറം എക്കാലവും വലിയ സൗഹൃദം സൂക്ഷിച്ചിരുന്നു.
പ്രേക്ഷകര്‍ക്കായി ഒട്ടേറെ സന്ദേശങ്ങള്‍ ബാക്കിവച്ചാണ് സലിം കുമാര്‍ യാത്രയാകുന്നത്. സലിമിന്റെ
ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര താരം സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. സലിം കുമാർ തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ലായിരുന്നെന്നും, സ്വന്തം കൂടപ്പിറപ്പും കുടുംബാംഗവുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
"എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. എന്റെ മാത്രമല്ല, പറവൂരുകാരുടെ മുഴുവൻ മനസിലും അതുണ്ടാകും," വി.ഡി. സതീശൻ പറഞ്ഞു.
വടക്കൻ പറവൂരിന്റെ അഭിമാനമായിരുന്ന സലിം കുമാർ, സ്ഥാനമാനങ്ങൾക്ക് വേണ്ടി നിലപാടുകൾ മാറ്റാൻ മടിച്ച് നിന്ന ചലച്ചിത്ര മേഖലയിൽ, ഒന്നും ആഗ്രഹിക്കാതെ കോൺഗ്രസ് രാഷ്ട്രീയം പൊതുവേദികളിൽ തുറന്നുപറയാൻ തയ്യാറായ വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തന്റെ എല്ലാ തെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുക എന്നത് സലിം കുമാർ സ്വന്തം അവകാശമായി ഏറ്റെടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാരിദ്ര്യവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തിൽ ജനിച്ച് ദേശീയ പുരസ്കാര നിറവിലും ഓസ്കാർ നോമിനേഷനിലും വരെയെത്തിയ സലിം കുമാർ, ഹാസ്യം മാത്രമല്ല ഏത് ഗൗരവമേറിയ കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അപൂർവ പ്രതിഭയായിരുന്നു. വ്യക്തിബന്ധങ്ങളിൽ പുലർത്തിയ ആത്മാർത്ഥത അദ്ദേഹത്തെ പറവൂരിന്റെ പച്ചയായ മനുഷ്യരൂപമാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വിയോഗത്തിൽ തകർന്നിരിക്കുന്ന സലിം കുമാറിന്റെ ഭാര്യ സുനിതയെയും മക്കളെയും കുടുംബാംഗങ്ങളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞ വി.ഡി. സതീശൻ, ഇതൊരു നാടിന്റെ ആകെ ദുഃഖമാണെന്നും സലിം കുമാർ എന്ന അതുല്യ കലാകാരൻ തന്റെ കലയിലൂടെ നമ്മെ എപ്പോഴും ചിരിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Kerala
കൊച്ചി: നടനും സംവിധായകനുമായ സലിം കുമാറിന്റെ വിടവാങ്ങലിലുള്ള വേദന പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എല്ലാ വിടവാങ്ങലുകളും വേദനയാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
സലിം കുമാറിന്റെ ഭൗതിക ശരീരത്തിന് ആദരമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. വര്‍ഷങ്ങളായി സൂക്ഷിക്കുന്ന ഈ ബന്ധം അറ്റുപോകുന്നത് വലിയ വേദനയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ചിരിക്ക് വേറിട്ട ഭാവം കൊണ്ടുവന്നയാളാണ് സലിം കുമാർ. സലീമിന്റെ രാഷ്ട്രീയമായി ചേര്‍ന്ന് പോകുന്നതായിരുന്നില്ല തന്റെ രാഷ്ട്രീയം. എന്നാല്‍ അതിലുമപ്പുറം എക്കാലവും വലിയ സൗഹൃദം സൂക്ഷിച്ചിരുന്നു.
പ്രേക്ഷകര്‍ക്കായി ഒട്ടേറെ സന്ദേശങ്ങള്‍ ബാക്കിവച്ചാണ് സലിം കുമാര്‍ യാത്രയാകുന്നത്. സലിമിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Movies
കൊച്ചി: അന്തരിച്ച നടൻ സലിം കുമാറിന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു. അദ്ദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ സിനിമാ മേഖലയിൽനിന്ന് അടക്കം നിരവധി പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്.
രാവിലെ ഒമ്പതിന് ആരംഭിച്ച പൊതുദർശനം ഉച്ചയ്ക്ക് ഒന്ന് വരെ നീളും. ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് സംസ്കാരം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിക്കും മൃതദേഹം സംസ്കരിക്കുന്നത്.
സർക്കാരിന്റെ പൂർണ ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
Movies
കൊച്ചി: നടനും സംവിധായകനുമായ സലിംകുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗം തീരാവേദനയാകുന്നുവെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും, ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
മമ്മൂട്ടിയും സലിംകുമാറും ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ വലിയൊരു പങ്കും തിയറ്ററിൽ വൻ വിജയമായിരുന്നു. മായാവി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, തുറുപ്പുഗുലാൻ, അണ്ണൻ തമ്പി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും പ്രകടനം തിയറ്ററുകളിൽ ചിരിപടർത്തിയിരുന്നു.
ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിംകുമാറിന്റെ അന്ത്യം. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും.
Kerala
കൊച്ചി: നടനും സംവിധായകനുമായ സലിംകുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗം തീരാവേദനയാകുന്നുവെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും, ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
മമ്മൂട്ടിയും സലിംകുമാറും ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ വലിയൊരു പങ്കും തിയറ്ററിൽ വൻ വിജയമായിരുന്നു. മായാവി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, തുറുപ്പുഗുലാൻ, അണ്ണൻ തമ്പി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും പ്രകടനം തിയറ്ററുകളിൽ ചിരിപടർത്തിയിരുന്നു.
ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിംകുമാറിന്റെ അന്ത്യം. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും.
Kerala
തിരുവനന്തപുരം: കോൺഗ്രസുകാരനായതിന്റെ പേരിൽ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെകൂടി പേരായിരുന്നു സലിം കുമാറെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ലീഡറുടെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയ കോൺഗ്രസുകാരൻ. വ്യക്തിപരമായി ഹൃദയബന്ധമുണ്ടായിരുന്ന മനുഷ്യനാണ്. കുടുംബ വിശേഷവും സിനിമാ വിശേഷവും രാഷ്ട്രീയവും ഒരേ നിലയിൽ ചർച്ച ചെയ്യുന്ന സൗഹൃദമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോൺഗ്രസിനായി പ്രചാരണം നടത്തിയ സലിം ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ തന്നെ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മകൻ ചന്തുവുമായുള്ള ബന്ധവും സലീമിൽനിന്ന് തുടങ്ങിയതാണ്. പക്ഷേ, അതിന് തുടക്കമേയുള്ളൂ, അവസാനമില്ല, സലീമിന്റെ തമാശകൾ പോലെ, ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് മുന്നിൽ പ്രണാമം- കെ.സി പറഞ്ഞു.
Kerala
കൊച്ചി: വിട വാങ്ങിയ ചലച്ചിത്രതാരം സലിംകുമാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും തനിക്ക് തന്റെ കൂടെപിറപ്പിനെയും നഷ്ടമായെന്ന് വി.ഡി.സതീശൻ പറഞ്ഞു.
തനിക്ക് സലിംകുമാര്‍ ചിരിയുടെ മണവാളന് മാത്രമായിരുന്നില്ലെന്നും അയാളും താനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം സലിംകുമാറിനെ അനുസ്മരിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
ചിരിയുടെ മണവാളന് മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്.
എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്, ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.
Kerala
തിരുവനന്തപുരം: ചലച്ചിത്രതാരം സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗമെന്ന് പിണറായി വിജയൻ പറഞ്ഞു.
മിമിക്രി കലാകാരനില്‍ നിന്ന് ഹാസ്യനടനിലേക്കും തുടര്‍ന്ന് ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്ന് വരുന്ന കലാകാരന്മാര്ക്ക് എക്കാലവും പ്രചോദനം പകരുമെന്നും പിണറായി വ്യക്തമാക്കി.
സലിം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം.
സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ സംസ്കാരം നടക്കും.
Kerala
ഒരൊറ്റ ഡയലോഗുകൾ കൊണ്ട് പോലും നായകൻമാരെ പോലും പിന്നിലാക്കുന്ന വൈദഗ്ദ്യമുണ്ടായിരുന്ന നടനായിരുന്നു സലിം കുമാർ. മീമുകളും ട്രോളുകളിലും ഇന്നും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംഭാഷണവും ചിത്രങ്ങളും സലിം കുമാറിന്റേതാണ്. ഇപ്പോഴെത്തെ ഭാഷയിൽ പറഞ്ഞാൽ എയിറ്റീസ് കിഡ്സ് മുതൽ ന്യൂജെൻ കിഡ്സിനെ വരെ കൈയിലെടുത്ത് അമ്മാനമാടിയാൾ.
ജയസൂര്യ നായകനായെത്തിയ പുലിവാൽ കല്യാണം എന്ന ചിത്രത്തിലെ മണവാളൻ എന്ന കഥാപാത്രം ആളുകളുടെ ഹൃദയത്തിൽ പതിഞ്ഞ് പോയൊരാളാണ്.
ദുബായിയിൽ കറവപ്പണിയായിരുന്നുവെന്നും പൊരിവെയിലത്ത് ഒട്ടകത്തിനെ കറക്കിയും ദുബായിയിലെ മലയാളികൾ ഈന്തപ്പഴം തിന്നുമ്പോൾ റോബസ്റ്റപ്പഴം കഴിച്ച് വിശപ്പടക്കിയ കഥയുമൊക്കെ മണവാളൻ തുറന്നുപറഞ്ഞത് തന്റെ നിസഹായ അവസ്ഥ ആയിരുന്നെങ്കിലും അതെല്ലാം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചെങ്കിൽ അത് ആ നടന്റെ വിജയമല്ലേ...
തന്റെ അവസ്ഥ വളരെ സരസമായി പല ഭാവത്തിൽ അയാൾ ആ കറങ്ങുന്ന കസേരയിൽ ഇരുന്ന് പറഞ്ഞത് ഇന്നും ചിരിയുണർത്തുന്ന രംഗം തന്നെയാണ്.
ചിത്രത്തിലെ നായകനായ ജയസൂര്യ തന്നെ ഈയടുത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, പുലിവാൽ കല്യാണത്തിലെ യഥാർഥ നായകൻ താനല്ല, സലിം കുമാറായിരുന്നുവെന്ന്. മണവാളന്റെ എൻട്രിയോടെയാണ് പുലിവാൽ കല്യാണം എന്ന ചിത്രത്തിന്റെ ഗതി തന്നെ മാറുന്നത്.
എന്റെ മാതൃഭൂമി വരെ നനഞ്ഞുപോയല്ലോടോ..
പണം എനിക്കൊരു പ്രശ്നമേയല്ല..
അങ്ങ് ദുഫായിയിൽ ഈ അബ്ദുള്ളയുടെ ഇടംകയ്യായിരുന്നു ഞാൻ..
ആസൂണാസ് റീസണാസ് പോസ്സിബിൾ നമുക്ക് ധാരാളം മുദ്രപത്രങ്ങൾ വേണ്ടിവരും.. നമുക്ക് ഡോക്യുമെന്ററി തയ്യാറാക്കണ്ടെ..
അങ്ങനെ പടക്കക്കട ഗുദാ ഹവാ.. എനിക്കപ്പഴേ തോന്നി ഠമാർ പഠാർ
ഗജപമാാാാ...ഹായ് സുഭാഷ്..സുഭാഷ്
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ.. അച്ഛനാണത്രേ അച്ഛൻ.. അച്ഛനെ കാണണം അച്ഛനെ കാണണം എന്നുപറഞ്ഞ് കരയുമ്പോൾ പള്ളീലച്ഛന്മാരെ കാട്ടിത്തന്ന് തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി..
എന്നിങ്ങനെ ചിരിയുടെ മാലപ്പടക്കം തീർത്ത പുലിവാൽ കല്യാണത്തിലെ മണവാളൻ ഡയലോഗുകൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്...
Kerala
ഹാസ്യാനുകരണ കലയുടെ തമ്പുരാനായ സലിം കുമാർ വിടവാങ്ങിയിരിക്കുന്നു. ചിരിച്ച് ചിരിച്ച് കണ്ണുനിറഞ്ഞു എന്നു പറയുന്നതുപോലെ മലയാളികളെ ഒട്ടേറെ തവണ ചിരിപ്പിച്ച് അദ്ദേഹം ഇപ്പോൾ നമ്മുടെയുള്ളിൽ കണ്ണീർചാല് തീർത്ത് വിട പറഞ്ഞിരിക്കുന്നു.
നെഞ്ചിനൊരു കനപ്പെട്ട വേദനയാണ് സലിംകുമാറിന്റെ വിയോഗം. സലിം കുമാറിന്റെ സ്വതസിദ്ധമായ ആ തമാശ പറിച്ചിലുകളുടെ ആരാധകരായിരുന്നു മലയാളികളിൽ ഭൂരിഭാഗം പേരും.
പറവൂരിലെ ഗ്രാമത്തിൽ നിന്നും വളർന്ന് കേരളക്കരയാകെ നെഞ്ചേറ്റിയ ആ മനുഷ്യൻ ആദ്യം മിമിക്രി വേദികളിൽ ആളുകളെ ചിരിപ്പിച്ചു. പിന്നീട് അത് മലയാളസിനിമകളിലേയ്ക്കായി. ചെറിയ വേഷങ്ങളിൽ നിന്നും മുഴുനീള കഥാപാത്രമായി മാറുമ്പോഴും സലിം കുമാർ പല ഭാവങ്ങളായി നമ്മുടെ മുന്നിൽ തെളിഞ്ഞു.
സലിം കുമാറിന്റെ സിനിമയിലെ പല സംഭാഷണങ്ങളും ഇപ്പോഴും ആരെങ്കിലുമൊക്കെ തമാശരൂപേണ വായ്മൊഴി പോലെ പറഞ്ഞുപോകാറുണ്ടാകും.
പുലിവാൽ കല്യാണത്തിലെ മണവാളനെ, കല്യാണരാമനിലെ പ്യാരി, മീശ മാധവനിലെ അഡ്വ. മുകുന്ദനുണ്ണി, പാണ്ടിപ്പടയിലെ ഉമാകണ്ടൻ, മായാവിയിലെ കുട്ടിസ്രാങ്ക്, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ ചിരിപ്പിച്ചു.
ഹാസ്യത്തെ നെഞ്ചോട് ചേർത്ത സലിം കുമാർ അതിൽ മാത്രം ഒതുങ്ങിയില്ല. അഭിനയത്തിന്റെ തീവ്രഭാവം തനിക്കും ഉണ്ടെന്ന് ഒറ്റസിനിമയിലൂടെ അദ്ദേഹം തെളിയിച്ചു.
2004-ൽ കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചതിന് ശേഷം സലിം കുമാറിന് സ്വഭാവ വേഷങ്ങളും വഴങ്ങുമെന്ന് തെളിഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അച്ഛൻ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. ഈ വേഷം അദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു.
ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മലയാളസിനിമ ലോകത്തെ സലിം കുമാർ ഞെട്ടിച്ചു. 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിലൂടെ സ്വന്തമാക്കിയപ്പോൾ ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞു. ആ വർഷത്തെ കേരളസംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹത്തിന് തന്നെ ലഭിച്ചു. എന്നാൽ സലിമിന്റെ അഭിനയപാടവത്തെ തിരിച്ചറിഞ്ഞവരാരും ഇത് അപ്രതീക്ഷിതമെന്നു പറയില്ല.
സലിം കുമാർ രചനയും സംവിധാനവും നിർവഹിച്ച കറുത്ത ജൂതൻ 47-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച കഥയ്ക്കുള്ള അവാർഡ് നേടി. ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ. കുമാർ ആകണം എന്ന ചിത്രം 2018-ൽ ആദ്യമായി സംവിധാനം ചെയ്തു.
ഈശ്വര വാഴക്കില്ലെല്ലോ എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പും അദ്ദേഹം എഴുതിയിട്ടുണ്ട്.
Kerala
കൊച്ചി: നടന് സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിം കുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിം കുമാര്‍ സംസാരിക്കുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: വൈറൽ പനിയുടെ ക്ഷീണം അവഗണിച്ച് വോട്ട് ചെയ്ത് സലിം കുമാർ. ഭാര്യക്കും മക്കള്‍ക്കുമൊപ്പം എത്തി പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സലിം കുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെ പോളിംഗ് ശതമാനം കണ്ടിട്ട് വളരെ പോസിറ്റീവായാണ് തോന്നുന്നത് എന്നാണ് സലിം കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വൈറൽ പനിയായതു ആകെ തകർന്നിരിക്കുകയായിരുന്നു. അതുകൊണ്ട് വോട്ട് ചെയ്യാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതല്ല. ഇന്നലെ ആശുപത്രിയിൽ പോയി ഇന്ന് വന്നതേയുള്ളു. വോട്ട് ചെയ്യാൻ പറ്റയതിൽ വലിയ സന്തോഷം. പറവൂരിൽ മാറ്റം ഒന്നും ഉണ്ടാകില്ല. എന്തൊക്കെ സംഭവിച്ചാലും ഒരിക്കലും മാറ്റം ഉണ്ടാവില്ല.
കേരളത്തിൽ മാറ്റം ഉണ്ടാവും. ജയിക്കാൻ വേണ്ടിയല്ലേ പിഷാരടിയെ പാലക്കാട് സ്ഥാനാർഥിയാക്കിയത്. ആളുകൾ എന്തോ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യം മെയ് നാലാം തിയതി മാത്രമേ അറിയാൻ പറ്റുകയുള്ളു. ആൾക്കാരുടെ പോളിംഗ് രീതി കണ്ടിട്ട് വളരെ പോസിറ്റീവായാണ് തോന്നുന്നതെന്ന് സലിം കുമാർ പറഞ്ഞു.
അതേസമയം, എറണാകുളത്ത് പോളിംഗ് 66 ശതമാനം പിന്നിട്ടു. കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ്.
Kerala
തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെയും പൊതുപ്രവർത്തകരെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച നടൻ സലിംകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി. നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിൾഡ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവേ ഒരു യുവാവിനെ പരിഹസിച്ചതാണ് വിവാദമായത്. ആ കുട്ടിക്ക് മാനസിക രോഗമാണെന്നും ഊളംപാറയിൽ വെച്ച് കണ്ടുവെന്നും ഷോക്കടിച്ചപ്പോൾ പയ്യന്റെ മാനസിക നില ശരിയായി എന്നുമാണ് സലിംകുമാർ പറഞ്ഞത്.
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിക്കുകയും സമൂഹത്തിൽ അവർക്കെതിരെ സ്റ്റിഗ്മ (മാറ്റിനിർത്തൽ) സൃഷ്ടിക്കുകയും ചെയ്യുന്നതാണ് നടന്റെ വാക്കുകളെന്ന് മാനസികാരോഗ്യ വിദഗ്ധരും എൻപിആർഡിയും ചൂണ്ടിക്കാട്ടി. 2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം ഇത്തരത്തിലുള്ള പരിഹാസങ്ങളും വിവേചനവും ശിക്ഷാർഹമാണ്.